ഓർമ്മയിലിന്നുവരെ തീർത്തും ഒറ്റയ്ക്കായ ഒരു വിഷുക്കാലം ഉണ്ടായിട്ടില്ല; ബാച്ച്ലർജീവിതത്തിൽപ്പോലും. ലോകം മുഴുവൻ നിശ്ചലമായ ഈവർഷം ആദ്യമായിട്ടതും വേണ്ടിവന്നു. ഇത്രയും നീണ്ട ഏകാന്തവാസവും പരിചയമില്ലാത്ത അനുഭവം തന്നെ. മാർച്ച് 21 ന് മുറിക്കകത്ത് കയറിയതിന് ശേഷം ഇന്നേവരെ 24 ദിവസം പിന്നിട്ടു. അത്യാവശ്യസാധനങ്ങൾ മേടിക്കുന്നതിനായി 10 ദിവസത്തെ ഇടവേളയിൽ രണ്ട് തവണമാത്രം പുറത്തിറങ്ങി. അരമണിക്കൂറിൽ തിരിച്ചെത്തി. മാർച്ച് മാസത്തിലെ ജോലിത്തിരക്ക് കാരണം ആദ്യമൊന്നും ചുറ്റും നടക്കുന്നതൊന്നും ആലോചിക്കാൻപോലും സമയമുണ്ടായിരുന്നില്ല. ആ നിലയ്ക്ക് ചെറിയ മാറ്റം വന്നത് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ്.
മനുഷ്യനെ കാല്പനികമായ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നതാണ് ഓരോ ആഘോഷങ്ങളും. ആ നിലയ്ക്ക് പരിധിയില്ലാത്ത സ്വപ്നങ്ങൾ ഈവർഷത്തെ വിഷുവിന് കൂട്ടായുണ്ടായിരുന്നു. വിരസമായ ഏകാന്തതയിലും ഫോൺവിളികളും ആശംസകളുമായി പ്രിയപ്പെട്ടവരുടെ സാന്നിധ്യം സാന്ത്വനമായി.
ലോകം മുഴുവൻ അദൃശ്യനായ ശത്രുവിനോടെന്നപോലെ Covid - 19 വൈറസ്സിനെതിരെ പോരാടുന്ന ഈ ദിവസങ്ങളിൽ അതിന്റെ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവർത്തകർക്കും നാടിന്റെ സുരക്ഷ ഉറപ്പാക്കുന്ന പൊലീസിനും സന്നദ്ധസേവനവുമായി രംഗത്തുള്ള മുഴുവൻ മനുഷ്യസ്നേഹികൾക്കുമായി ഈ വിഷുക്കാലത്തിന്റെ ഓർമ്മച്ചിത്രങ്ങൾ പങ്കുവയ്ക്കുന്നു.
#Break_the_chain
#We_shall_overcome
#ശാരീരിക_അകലം_സാമൂഹിക_ഒരുമ
സൂരജ്
ഫോട്ടോകൾക്ക് കടപ്പാട്: വ്യക്തിഗതമായി ആശംസകളറിയിച്ച ബന്ധുക്കളും സുഹൃത്തുക്കളും.

No comments:
Post a Comment