ഭാഗം 1
ഭിഷഗ്വരൻ്റെ മേശമേൽ മയക്കിക്കിടത്തിയ രോഗിപോൽ
സായംസന്ധ്യ വാനിൽ പടർന്നുകിടക്കുമ്പോൾ
നീയും ഞാനുമായി ഒരു യാത്ര പോകാം.
പാതിയുമൊഴിഞ്ഞ തെരുവുകളിൽ
നമുക്ക് യാത്ര തുടരാം.
വിശ്രാന്തിയറിയാത്ത നിശയുടെ നിശ്ചേതനമായ വിലാപങ്ങൾക്കിടയിൽ
നഗരത്തിലെ വിലകുറഞ്ഞ സത്രങ്ങളിലൊന്നിൽ, തൂവാലികൾ നിറഞ്ഞ, ചിപ്പിത്തോടുകൾ നിരത്തി വച്ചൊരു ഭോജനാലയത്തിൽ, ഈ രാത്രി ചെലവഴിക്കാം
ദീർഘവും ദുർഗ്രാഹ്യവുമായ തർക്കമെന്നപോൽ നീണ്ടുകിടക്കുന്ന തെരുവുകൾ
നയിക്കുന്നു നിങ്ങളെ, കീഴടക്കുന്ന ആ ചോദ്യത്തിലേയ്ക്ക്,
അരുത് ! എന്തെന്ന ചോദ്യമരുത്,
നമുക്ക് പോകാം അവയെ ദർശിക്കാം.
സൂരജ് ഞാളൂർ
(An attempt to translate/transcreate the poem "The Love Song of J. Alfred Prufrock" by T. S. Eliot)